റിയാദ്: ബുധനാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്റാ, ദവാദ്മി, ഹഫര്‍അല്‍ബാത്തിന്‍, ഖഫ്ജി, നുഐറ, ഖര്‍യതുല്‍ ഉലയ്യാ, ജുബൈല്‍, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ഖോബാര്‍, അബ്ഖൈഖ്, അല്‍അഹ്സാ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വരെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ദുര്മാ, അല്‍ഖുവയ്യ, മുസാഹമിയ, അഫ്ലാജ്, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം, വാദി ദവാസിര്‍, മക്ക, അല്‍ജമൂം, ബഹ്റ, റനിയ, തുര്‍ബ, അല്‍ഖുര്‍മ, അല്‍മോയ എന്നിവിടങ്ങളില്‍ ബുധനാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്.
അസീര്‍, ജിസാന്‍, അല്‍ബാഹ, മക്ക, നജ്റാന് എന്നിവിടങ്ങില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തബൂക്ക്, ഉത്തര അതിര്‍ത്തി, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.