ദോഹ: ഖത്തറിലെ ലിമോസിന് കമ്പനികൾക്കു കീഴില് രജിസ്റ്റര് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും പുതിയ നമ്പർ പ്ലേറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ട്രാഫിക് വിഭാഗമാണ് ട്വിറ്ററിലൂടെ നിർദേശം നൽകിയത്.
ഇതുപ്രകാരം ലിമോസിൻ കാറുകൾക്ക് പഴയതിനു പകരം പുതിയ ലിമോസിന് നമ്പര് പ്ലേറ്റ് നിര്ബന്ധമാണ്. പുതിയ ചട്ടപ്രകാരം വാഹനത്തിന്റെ പെര്മിറ്റ് പുതുക്കുമ്പോള് പഴയ നമ്പര് പ്ലേറ്റിനുപകരം പുതിയ നമ്പര് പ്ലേറ്റ് ആയിരിക്കണമെന്നാണ് വ്യവസ്ഥ.