അല്‍ഹസ- അല്‍അഹ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതി പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് ശേഷി പ്രതിവര്‍ഷം 250 ശതമാനം കൂട്ടി പത്ത് ലക്ഷം യാത്രക്കാരായി വര്‍ധിപ്പിക്കുന്നതിനുള്ള വിപുലീകരണ പദ്ധതിയാണ് ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഐല്‍ജ് പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി 3,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് പുതിയ ടെര്‍മിനലുകള്‍ ആരംഭിക്കുമെന്നതാണ് വിമാനത്താവള വിപുലീകരണ പദ്ധതിയുടെ സവിശേഷത.
പാര്‍ക്കിംഗ് കപ്പാസിറ്റി 180% വര്‍ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെര്‍മിനലുകള്‍ നവീകരിക്കുമെന്നും ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കായി 12 പ്ലാറ്റ്‌ഫോമുകളായി പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.