ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ലോകത്ത് മുൻനിരയിൽ സൗദി തുറമുഖങ്ങൾ – ഗതാഗത മന്ത്രി

റിയാദ് – ലോകത്തെ തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.

ലോജിസ്റ്റിക് മേഖലയുടെ വികസനത്തിന് ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയവും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും തമ്മിലുള്ള പങ്കാളിത്തം പ്രശംസനീയമാണെന്ന് സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനത്തിൽ എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. വിവിധ വകുപ്പുകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും ഇറക്കുമതി ചരക്കുകൾക്കുള്ള ക്ലിയറൻസ് സമയം കുറക്കൽ അടക്കമുള്ള സൗകര്യങ്ങൾ ലോജിസ്റ്റിക് മേഖലയിലെ നിരവധി സൂചികകളിൽ മുൻനിര സ്ഥാനം കൈവരിക്കാൻ സൗദി അറേബ്യയെ സഹായിച്ചു.
ഭരണാധികാരികളുടെ പിന്തുണയോടെ ആഗോള ലോജിസ്റ്റിക് സെന്റർ ആയി സൗദി അറേബ്യ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ സൗദി തുറമുഖങ്ങളുടെ കാര്യക്ഷമത നിലവാരം ഉയർന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കാര്യക്ഷമതയുള്ള തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കിംഗ് അബ്ദുല്ല തുറമുഖത്തിന് സാധിച്ചു. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ജിദ്ദ തുറമുഖം. സൗദി തുറമുഖങ്ങളുടെ കാര്യക്ഷമത ഉയർന്നതായി ലോക ബാങ്ക് സാക്ഷ്യം വഹിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 370 തുറമുഖങ്ങളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ സൗദി തുറമുഖങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കിരീടാവകാശി ചുക്കാൻ പിടിക്കുന്ന പരിഷ്‌കരണ, വികസന പദ്ധതികളുടെ കാര്യക്ഷമതയാണ് ഇത് സ്ഥിരീകരിക്കുന്നത്. തുറമുഖങ്ങളുടെ പ്രവർത്തന കാര്യക്ഷമത ഉയർന്നത് ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നു.
സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ സ്ഥാനം കൂടുതൽ പ്രയോജനപ്പെടുത്തുന്ന നിലക്ക് ലോജിസ്റ്റിക് സേവന വ്യവസായ സ്ഥാപന ഘട്ടത്തിന് നിലവിൽ രാജ്യം സാക്ഷ്യം വഹിക്കുകയാണ്. സൗദിയിലെ പ്രധാന നഗരങ്ങളിൽ സമാരംഭം കുറിച്ച 19 ലോജിസ്റ്റിക് സോണുകൾ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുകയും 2900 കോടി റിയാലിന്റെ നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. ആപ്പിൾ പോലുള്ള വൻകിട ബഹുരാഷ്ട്ര കമ്പനികൾ സൗദിയിലെ ലോജിസ്റ്റിക് സോണുകളിൽ പ്രവർത്തനം ആരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്. സൗദിയിൽ ലോജിസ്റ്റിക് മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ വൻകിട ബഹുരാഷ്ട്ര കമ്പനികൾ കാണിക്കുന്ന താൽപര്യമാണ് ഇത് അർഥമാക്കുന്നത്.
സൗദിയിൽ ,500 ലേറെ പ്രാദേശിക, വിദേശ ലോജിസ്റ്റിക് കമ്പനികൾക്ക് ഇതിനകം ലൈസൻസുകൾ നൽകിയിട്ടുണ്ട്. സുസ്ഥിര വളർച്ചക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകും. ഈ വർഷാവസാനത്തോടെ ലോജിസ്റ്റിക് വിപണിയുടെ ശേഷി 1700 കോടി റിയാലിൽ നിന്ന് 5700 കോടി റിയാലായി ഉയർത്താനാണ് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക് സേവന മേഖലയുടെ വളർച്ചക്ക് സാങ്കേതികവിദ്യ അനിവാര്യമാണ്. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങളും നിയമ ചട്ടക്കൂടുകളും മന്ത്രാലയം തയാറാക്കിവരികയാണ്. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ ഗ്രീൻ ലോജിസ്റ്റിക് സേവനങ്ങൾ സ്ഥാപിക്കാനും നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.
സൗദിയിൽ വ്യോമയാന മേഖലയിൽ വലിയ പരിവർത്തനങ്ങൾ നടക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 100 എയർപോർട്ടുകളുടെ കൂട്ടത്തിൽ സൗദിയിൽ നിന്നുള്ള നാലു വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 വിമാനത്താവളങ്ങളുടെ കോർപറേറ്റ് പരിവർത്തനം പൂർത്തിയായി. എയർപോർട്ടുകളുടെ പ്രവർത്തന ശേഷികൾ ഉയർത്തുകയും നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ റിയാദ് വിമാനത്താവളത്തിൽ വികസിപ്പിച്ച മൂന്നും നാലും ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു. റിയാദ് കിംഗ് സൽമാൻ എയർപോർട്ട് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ ഒരുക്കങ്ങൾ നടത്തിവരികയാണ്. സൗദി നഗരങ്ങളിൽ നിന്ന് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം തുടർച്ചയായി വർധിപ്പിച്ചുവരികയാണ്. വിമാന ടിക്കറ്റിനൊപ്പം സൗദി സന്ദർശന വിസ കൂടി അനുവദിക്കുന്ന സേവനവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ട്രെയിൻ യാത്രക്കാരുടെ എണ്ണം 49 ലക്ഷമായി ഉയർന്നു. ഗുഡ്‌സ് ട്രെയിനുകളിൽ നീക്കം ചെയ്ത ചരക്കുകൾ 24 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം 2.4 കോടി ടൺ ചരക്കുകളാണ് ഗുഡ്‌സ് ട്രെയിനുകളിൽ നീക്കം ചെയ്തത്. ഇതിലൂടെ 18 ലക്ഷം ലോറി സർവീസുകൾ റോഡുകളിൽ നിന്ന് അകറ്റിനിർത്താൻ സാധിച്ചു. ഖുറയ്യാത്ത് റെയിൽവേ സ്റ്റേഷൻ അടുത്തിടെ ഉദ്ഘാടനം ചെയ്യുകയും റിയാദിനും ഖുറയ്യാത്തിനുമിടയിൽ ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം ട്രെയിനുകൾ വഴി കാറുകൾ നീക്കം ചെയ്യുന്ന സേവനവും ആരംഭിച്ചതായി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!