ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ ഏതെല്ലാമെന്നറിയാം

അബുദാബി: തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായും വേണ്ടത്. വ്യാജ വിസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുന്നതിനാണ് നിയമം കർശനമാക്കുന്നത്.

പാസ്പോർട്ടിലേതിനു സമാനമായ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവയ്ക്കു പുറമേ തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഓഫർ ലെറ്ററിൽ രേഖപ്പെടുത്തി ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ അത് മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം തേടാം. മതിയായ ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ലേബർ അപ്രൂവൽ ലഭിക്കും. ഇതുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകിയാൽ തൊഴിലാളിക്ക് രാജ്യത്തേക്കു പ്രവേശിക്കാൻ 2 മാസ കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തൊഴിലാളി രാജ്യത്ത് ഇറങ്ങണം.


തൊഴിലാളിയെ കൊണ്ടുവരാനുള്ള വീസ, ടിക്കറ്റ് ചെലവുകൾ കമ്പനി ഉടമയാണ് വഹിക്കേണ്ടത്. തൊഴിലാളി രാജ്യത്ത് എത്തിയാൽ തൊഴിൽ കരാർ തയാറാക്കി കമ്പനി ഉടമയും തൊഴിലാളിയും അംഗീരിച്ച് ഒപ്പിടണം. വീസയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കണം. മെഡിക്കൽ പാസായാൽ തൊഴിൽ വീസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ പൂർത്തിയാക്കിയാൽ വർക്ക് പെർമിറ്റ് ലഭിക്കും. ഇതോടെ ഔദ്യോഗികമായി ജോലി ചെയ്യാൻ അനുമതിയായി. തൊഴിൽ വീസയിൽ എത്തുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കുന്നതിനും വിരോധമില്ല. 2 മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി.


തൊഴിൽ കരാർ അറബിക്, ഇംഗ്ലിഷ് ഭാഷയിലായിരിക്കണം. ഉദ്യോഗാർഥിക്കു മനസ്സിലാകുന്ന മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, ചൈനീസ്, ദാരി, നേപ്പാളീസ്, സിംഹള എന്നീ 9 ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷയിലേക്കു വിവർത്തനം ചെയ്തു നൽകണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. സന്ദർശക വീസയിലുള്ള വിദേശിയെ റിക്രൂട്ട് ചെയ്യണമെങ്കിലും‍ മേൽപറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കണം

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!