അറബിയില്‍ 85 വര്‍ഷം പിന്നിട്ട ബിബിസി റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ബിബിസിയുടെ ആദ്യത്തെ വിദേശ ഭാഷാ സേവനമായ ബിബിസി അറബിക് റേഡിയോ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി പ്രവര്‍ത്തനം നിര്‍ത്തിയത്.
ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് 1938ന്റെ തുടക്കത്തില്‍ ആരംഭിച്ച ബിബിസി അറബിക് റേഡിയോ പൂട്ടിയത്. ബിബിസി എംപയര്‍ സര്‍വീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായിരുന്നു ഈ സ്റ്റേഷന്.
ഹുന ലണ്ടന്‍’ (ഇത് ലണ്ടന്‍) എന്ന പേരില്‍ അറിയപ്പെട്ട റേഡിയോ ‘ഏറെ പ്രചാരം നേടിയ സര്‍വീസായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തങ്ങളുടെ ദുഃഖം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.
85 വര്‍ഷത്തിന് ശേഷം ബിബിസി അറബിക് പ്രക്ഷേപണം നിര്‍ത്തിയത് കേള്‍ക്കുമ്പോള്‍ കരച്ചില് വരികയാണെന്നാണ് ബിബിസി ന്യൂസിന്റെ മിഡില്‍ ഈസ്റ്റ് ലേഖകന്‍ ട്വീറ്റ് ചെയ്തത്.
ഇന്ന് അറബ് മാധ്യമങ്ങള്‍ക്ക് ഒരു ദുരന്ത ദിനമാണ്… ബിബിസി വേള്‍ഡ് സര്‍വീസിന്റെ ബജറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള വലിയ നഷ്ടങ്ങളിലൊന്ന്, മറ്റൊരു ബിബിസി ലേഖകന്‍ എമിര്‍ നാദര്‍ അറബി റേഡിയോയുടെ അവസാന പ്രക്ഷേപണത്തിന്റെ അവസാന രണ്ട് മിനിറ്റ് പങ്കുവെച്ച് എഴുതി.
ചൈനീസ്, ഹിന്ദി, പേര്‍ഷ്യന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ പ്രക്ഷേപണം നിര്‍ത്തുന്ന 10 വ്യത്യസ്ത വിദേശ ഭാഷാ സേവനങ്ങളില്‍ അറബി ഭാഷാ റേഡിയോ സേവനവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിബിസി നേരത്തെ ഒരു അറിയിപ്പില്‍ പറഞ്ഞിരുന്നു.