റിയാദ്: സഊദിയിലേക്ക് വിമാനത്തിൽ വരുന്നവർക്ക് ‘ഇലക്‌ട്രോണിക് വിസിറ്റ് വിസ’ സഊദി സന്ദർശിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധ്യമാകും.
വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും, ട്രാൻസിറ്റ് യാത്രക്കാരായി സഊദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭിക്കുക.
ഇങ്ങിനെ വരുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും, രാജ്യത്തെവിടേയും സഞ്ചരിക്കുവാനും, വിവിധ പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സുഖമവുമാക്കുന്നതിന് വേണ്ടിയാണ് ട്രാഫിക് വിസ സേവനം ആരംഭിച്ചത്.
ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസിൻ്റേയും ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകളിലൂടെ (വെബ്സൈറ്റ് വഴി) വിമാന മാർഗം സഊദിയിലേക്ക് സന്ദർശനത്തിന് വരാനായി ട്രാൻസിറ്റ് വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഇത് വഴി വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം. ഉടൻ തന്നെ വിദേശകാര്യ മന്ത്രാലയം ഡിജിറ്റൽ വിസ പ്രോസസ്സിംഗ് പൂർത്തീകരിച്ച് വിസ അനുവദിക്കും. ഇത് അപേക്ഷകൻ്റെ ഇമെയിലിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യും.
രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തി, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമാക്കിയും, ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി