ദോഹ : ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആരാധകര്‍ക്കായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . എന്നാല്‍ രാജ്യത്തിലേക്കുള്ള പ്രവേശനം ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും. താമസത്തിനായി ഹോട്ടല്‍ റിസര്‍വേഷനോ അല്ലെങ്കില്‍ കുടുംബവുമായോ സുഹൃത്തുക്കളുമായോ ചേര്‍ന്നുള്ള താമസ സൗകരൃയം ഉണ്ടായിരിക്കേണം.
ഇതിനു ഹയ്യ പോര്‍ട്ടലില്‍ നിന്നും അംഗീകാരം കിട്ടിയിരിക്കണം. ഖത്തറില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ടിനു മൂന്ന് മാസത്തില്‍ കുറയാത്ത സാധുതയുണ്ടായിരിക്കണം .രാജ്യത്ത് താമസിക്കുന്ന കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.