റിയാദ്: ഇന്ന് മുതല്‍ പരിഷ്‌കരിച്ച
നിതാഖാത്തിന്റെ രണ്ടാം ഘട്ടം നടപ്പിലായതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സൗദിവത്കരണ തോത് പെട്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
2021 ഡിസംബറിലാണ് പരിഷ്‌കരിച്ച നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഡിസംബറില്‍ തുടങ്ങിയ ഒന്നാം ഘട്ടം ഇന്നലെയാണ് അവസാനിച്ചത്. ഇന്ന് മുതല്‍ രണ്ടാം ഘട്ടമാണ് ആരംഭിക്കുന്നത്.
അടുത്ത വര്‍ഷം ഇതേസമയം മൂന്നാം ഘട്ടവും ആരംഭിക്കും. ഓരോ വര്‍ഷവും സൗദിവത്കരണതോത് രണ്ടു മുതല്‍ അഞ്ചുശതമാനം വരെ പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ വര്‍ധിക്കുന്നതാണ് പരിഷ്‌കരിച്ച നിതാഖാത്ത്.
ഇത് പ്രാബല്യത്തിലായതോടെ പേരിന് മാത്രം സൗദിവത്കരണം നടത്തിയിരുന്ന പല സ്ഥാപനങ്ങളും ചുവപ്പിലേക്ക് താഴും. ഉടന്‍ സൗദികളെ നിയമിക്കുകയാണ് ഇവര്‍ക്ക് പരിഹാരമായുള്ളത്.