GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയില്‍ കനത്ത മഴ,ക്ലൗഡ് സീഡിങ് എല്ലാ ആഴ്ചയിലും


ദുബായ് : യു.എ.ഇയില്‍ കനത്ത മഴ. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. രാജ്യത്ത് മഴ പരമാവധി വര്‍ധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ എല്ലാ സ്ഥലത്തും നടത്തുമെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച കൂടുതല്‍ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നാളെ മേഘങ്ങള്‍ വര്‍ധിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാലാവസ്ഥ അസ്ഥിരമായിരിക്കും. കനത്ത മേഘങ്ങളും മഴ, ഇടിമിന്നല്‍ എന്നിവയുമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ദിവസങ്ങളില്‍ ദുബായ്, ഷാര്‍ജ എന്നിവയുള്‍പ്പെടെ യുഎഇയില്‍ മിക്കയിടത്തും ശക്തമായതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം താപനില അഞ്ചു മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. താപനിലയിലെ ഇടിവ് കാരണം ചില ഉള്‍ പ്രദേശങ്ങളില്‍ ആലിപ്പഴം വീഴാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!