GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദിയിൽ തിങ്കളാഴ്ച റജബ് ഒന്നായി സ്ഥിരീകരിച്ച് സുപ്രീം കോടതി.

റിയാദ്: സഊദിയിൽ തിങ്കളാഴ്ച റജബ് ഒന്നായി സ്ഥിരീകരിച്ച് സുപ്രീം കോടതി. ജനുവരി 22 ഞായറാഴ്ച റജബ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രീം കോടതി തിങ്കളാഴ്ച റജബ് ഒന്നായി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജനുവരി 23 തിങ്കളാഴ്ച സഊദിയിൽ റജബ് ഒന്നായിരിക്കുമെന്ന് ഇന്ന് സുപ്രീം കോർട്ട് വ്യക്തമാക്കി.

റമദാനിലേക്ക് ഇനി 59 ദിവസങ്ങൾ അവശേഷിക്കുന്നുവെന്നും റജബ് മാസത്തിൽ 29 ദിവസങ്ങളുമായിരിക്കും എന്നും നിരീക്ഷകനായ ഡോ. ഖാലിദ് ബിൻ സാലിഹ് അൽ സാഖ് പറഞ്ഞു. എന്നാൽ, ശഅബാൻ മാസം അതിന്റെ 30 ദിവസങ്ങൾ പൂർത്തിയാക്കുമെന്നും മാർച്ച് 23 വ്യാഴാഴ്ച അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ ആരംഭം ആയിരിക്കുമെന്നും നിരീക്ഷകനായ ഡോ. ഖാലിദ് ബിൻ സാലിഹ് അൽ സാഖ് പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!