ദുബൈ: പെരുന്നാൾ പ്രമാണിച്ച് ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഇന്ത്യ, പാകിസ്താന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വര്‍ധിക്കുന്നത്.
വര്‍ധിക്കുന്ന തുക ഒഴിവാക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ അടക്കം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രതിസന്ധിയൊഴിവാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ, പാകിസ്ഥാൻ, ജിസിസി, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാനനിരക്ക് 150 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഈദുല്‍ ഫിത്വറിന്റെ ഭാഗമായി ഗൾഫിൽ നിന്ന് അവധിക്ക് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്. ഈ പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത്. നാല് ദിവസമാണ് യുഎഇയില്‍ ഈദുല്‍ ഫിത്വറിന്റെ അവധി. ഈ സമയം യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ കിട്ടാനും പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടും. ഇന്ത്യയില്‍ കേരളം, ലഖ്നൗ, ഡല്‍ഹി, ധാക്ക, കൊളംബോ, കറാച്ചി, ലാഹോര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ നിരക്കാണ് ഏറ്റവും അധികം കൂടുന്നത്.
ആയിരക്കണക്കിന് പ്രവാസികളാണ് പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സ്വന്തം രാജ്യങ്ങളിലേക്ക് പോകാന്‍ കാത്തിരിക്കുന്നത്.
മാര്‍ച്ച് 23 വ്യാഴാഴ്ച റമദാന്‍ മാസാരംഭം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21 വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയില്‍ അവധി നല്‍കിയിരിക്കുന്നത്. 180 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് യുഎഇയിലുള്ളത്. വിശുദ്ധ റമദാൻ മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ട്. 29 ദിവസമായിരിക്കും ഇത്തവണ റമദാൻ വ്രതം നീണ്ടു നിൽക്കുകയെന്നും കരുതുന്നു. അങ്ങിനെയാണെങ്കിൽ ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ചയാകാൻ സാധ്യതയുണ്ട്.
റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അൽ ഫിത്തർ അവധി. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ, ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെയാണ് ഈദുൽ ഫിത്തർ അവധി. സഊദി അറേബ്യയിൽ ഏപ്രിൽ 21 മുതൽ 25 വരെ ഔദ്യോഗിക അവധി ലഭിക്കാനാണ് സാധ്യത. എന്നാൽ തൊട്ടടുത്ത ദിവസങ്ങളായ ബുധനും വ്യാഴവും ചില കമ്പനികൾ അവധി നൽകാൻ സാധ്യതയുണ്ട്. അത്തരം കമ്പനികളിലെ ജീവനക്കാർക്ക് തൊട്ടുടുത്ത് വരുന്ന വെള്ളിയു, വ്യാഴവുമുള്ള വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോൾ ഫലത്തിൽ ഒമ്പത് ദിവസത്തെ പെരുന്നാൾ അവധി ലഭിച്ചേക്കാം