GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്ക പ്രവേശന കവാടങ്ങളിൽ സുരക്ഷ നിയന്ത്രണത്തിന് ‘സവാഹിർ’ പ്ലാറ്റ്ഫോം ആരംഭിക്കും



ജിദ്ദ: മക്ക പ്രവേശന കവാടങ്ങളിൽ സുരക്ഷ നിയന്ത്രണത്തിന് ‘സവാഹിർ’ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കും. മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ഇക്കാര്യം പറഞ്ഞത്.

‘സദ്യ’യുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. നിരവധി സവിശേഷതകളോടു കൂടിയ ഈ പ്ലാറ്റ്ഫോമിലൂടെ ധാരാളം കാര്യങ്ങൾ അറിയാൻ സാധിക്കും. പ്രവേശന കവാടങ്ങളിലെത്തുന്ന ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയാൻ സാധിക്കും.

‘സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ൾ’ എ​ന്ന ആ​ശ​യം വ​ള​രെ ഉ​യ​ർ​ന്ന രീ​തി​യി​ൽ കൈ​വ​രി​ക്കു​ന്ന​തി​നാ​ണ്​ ഇ​ങ്ങ​നെ​യൊ​രു പ്ലാ​റ്റ്​​ഫോം ഒ​രു​ക്കു​ന്ന​തെ​ന്നും പൊ​തു​സു​ര​ക്ഷ മേ​ധാ​വി പ​റ​ഞ്ഞു. റോ​ഡു​ക​ളി​ൽ സ​ഞ്ച​രി​ക്കു​​മ്പോ​ൾ പി​ടി​കി​ട്ടേ​ണ്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം സു​ര​ക്ഷ പ​ട്രോ​ളി​ങ്​ വി​ഭാ​ഗ​ത്തി​ൽ സ​ജ്ജീ​ക​രി​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ഴു​തി​യ​തെ​ല്ലാം വി​ശ​ക​ല​നം ചെ​യ്യു​മെ​ന്നും ഇ​ത് സു​ര​ക്ഷ ക​മാ​ൻ​ഡ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും പൊ​തു​സു​ര​ക്ഷ മേ​ധാ​വി പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!