GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസി തൊഴിലാളികളുടെ വിവിധ ഫീസുകൾ ആരു വഹിക്കും? സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു

റിയാദ്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, ഇഖാമ (റസിഡന്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, പുതുക്കുന്ന സമയത്തെ ചെലവുകൾ, പുതുക്കാൻ വൈകിയതിനുള്ള പിഴ എന്നിവ തൊഴിലുടമ വഹിക്കുമെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.


വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ചെയ്യുന്നതാണെങ്കിലും നിലവിൽ മറ്റൊരു സ്‌പോൺസറിൽ നിന്ന് പുതിയ സ്‌പോൺസറിലേക്ക് തൊഴിൽ മാറുകയാണെങ്കിൽ പോലും, തൊഴിൽ മാറ്റമുൾപ്പെടെയുള്ള ചിലവ് പുതിയ തൊഴിലുടമ വഹിക്കേണ്ടിവരും.

തൊഴിലുടമ-തൊഴിലാളി ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്കുള്ള റിട്ടേൺ ടിക്കറ്റിന് പുറമേ, തൊഴിൽ മാറ്റം, പുറപ്പെടൽ, മടങ്ങൽ എന്നിവയുടെ ചെലവും തൊഴിലുടമ വഹിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, തൊഴിൽ നിയമം അനുസരിച്ച് സേവനാനന്തര ആനുകൂല്യങ്ങൾക്ക് ജീവനക്കാരന് അർഹതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!