GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

20ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പദ്ധതിയിടുന്നു; ആദിൽ അൽ ജുബൈർ


റിയാദ്: 20 ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ പറഞ്ഞു.

വ്യാഴാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ “അർബൻ ലൈഫിന്റെ പരിണാമം” സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


“ആളുകൾ എവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ അവിടെ ജീവിക്കുക എന്നതാണ് ലക്ഷ്യം. ഒരു ചെറിയ പട്ടണത്തിലായാലും റിയാദിലോ ജിദ്ദയിലോ ഉള്ള ഒരു വലിയ മഹാനഗരത്തിലായാലും വ്യക്തികളുടെ ജീവിതം കഴിയുന്നത്ര ഉൽപ്പാദനക്ഷമവും മനോഹരവും കാര്യക്ഷമവുമാക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു.

ഭാവിയിൽ പരിസ്ഥിതി സുസ്ഥിരവും സാമൂഹികമായി പ്രതിരോധശേഷിയുള്ളതുമായ നഗരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യയുടെ പരിവർത്തന പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിയോമും ദി ലൈനും ആളുകൾ നഗരങ്ങളിലേക്കും നഗര ആസൂത്രണത്തിലേക്കും നോക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് NEOM-നെ കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!