GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസിയുടെ യാത്ര മുടക്കി,ഗൾഫ് എയർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം: വിസയിലെയും പാസ്‌പോർട്ടിലെയും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയുടെ യാത്ര തടസ്സപ്പെടുത്തിയ ഗൾഫ് എയർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസ്സലാം നൽകിയ പരാതിയിലാണ് കമ്മിഷന്റെ വിധി. അബ്ദുസലാമിന്റെ വിസയിലെയും പാസ്‌പോർട്ടിലെയും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനി അബ്ദുസലാമിന്റെ യാത്ര നിഷേധിച്ചത്.

പരാതിക്കാരനായ അബ്ദുസലാം 20 വർഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. പാസ്പോർട്ടിലെ ചില വിവരങ്ങൾ
ഒരു തെറ്റുപറ്റി. ഇത് നിയമപരമായി ശരിയാക്കി പുതിയ പാസ്‌പോർട്ടും പഴയ പാസ്‌പോർട്ടുമായി യാത്രയ്‌ക്കായി വിമാനത്താവളത്തിലെത്തി. എന്നാൽ പഴയ പാസ്പോർട്ട് മാത്രമാണ് റദ്ദാക്കിയതെന്നും വിസ
റദ്ദാക്കിയിട്ടില്ലെന്നും കാണിച്ചാണ് ഗൾഫ് എയർ കമ്പനി അധികൃതർ യാത്ര തടഞ്ഞത്.


സൗദിയിലെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും യാത്രാരേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നും പറഞ്ഞിട്ടുണ്ടെന്നും ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരന്റെ രേഖകൾ കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.നഷ്ടപരിഹാരത്തിന് പുറമെ വിമാന ടിക്കറ്റിന് 24,000 രൂപയും കോടതി ചിലവായി 20,000 രൂപയും എയർലൈൻ നൽകണം. വിധിയുടെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ, തുക അടയ്ക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!