ന്യൂഡൽഹി: സഊദി സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മോഫ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് പുതുതായി അടിക്കുന്ന വിസകൾക്ക് മാത്രമായിരിക്കും സാഹചര്യം.
എന്നാൽ, അത് തന്നെ നേരത്തെയുണ്ടായിരുന്ന സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ആശങ്കപ്പെടേണ്ടതുള്ളൂ. യഥാർത്ഥ അവസ്ഥ അറിയണമെങ്കിൽ ഈ രൂപത്തിൽ വിസ സ്റ്റാമ്പ് ചെയ്ത് വന്നവർ മൂന്ന് മാസത്തിനു ശേഷം പുതുക്കാനായി ശ്രമിക്കുമ്പോൾ മാത്രമാണ് ഇതിന്റെ യാഥാർഥ്യം വ്യക്തമാകൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്ത പുറത്ത് വന്നപ്പോൾ തന്നെ പലരും ആശങ്കപെട്ടിരുന്നു. എന്നാൽ, നിലവിൽ സഊദിയിൽ സന്ദർശക വിസകളിൽ കഴിയുന്നവർക്കും നേരത്തെ വിസ സ്റ്റാമ്പ് ചെയ്തവർക്കും യാതൊരു വിധ ആശങ്കയും കൂടാതെ തന്നെ നിലവിലെ പോലെ തന്നെ ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ പോയി മടങ്ങി വരാനാകും. മോഫാ സൈറ്റിൽ അപ്‌ഡേഷൻ, പ്രകാരം ഇനി മുതൽ സഊദി സന്ദർശന വിസകളിൽ എത്തുന്നവർ സന്ദർശകവിസ പുതുക്കാനായി സഊദിയിൽ നിന്ന് വിമാനമാർഗ്ഗം തന്നെ പുറത്തു കടക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്.
പലരും വിസക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ ഇത്തരമൊരു കാര്യം ചോദിക്കുന്നിലെന്നും അതിനാൽ വാർത്തയിൽ വാസ്തവം ഇല്ലെന്നും പറയുന്നുണ്ട്. എന്നാൽ, വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ട് സബ്‌മിറ്റ് ചെയ്യുന്ന അവസരത്തിൽ നൽകുന്ന മോഫ പേജിലാണ് ഇക്കാര്യങ്ങൾ സെലക്റ്റ് ചെയ്യേണ്ടത്. അതിനാൽ തന്നെ പാസ്സ്പോർട്ട് കോൺസുലെറ്റിൽ നൽകുന്ന ഏജൻസികൾ ആണ് ഇക്കാര്യം ചെയ്യുന്നത്.