GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കോവിഡിന്റെ വെല്ലുവിളികളെ മറികടക്കൽ; അനുഭവങ്ങളെ പങ്കുവെക്കാൻ സൗദി ‘ദാവോസി’ൽ


ജിദ്ദ: സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023ൽ സൗദി അറേബ്യയിൽനിന്ന് ഉന്നതതലസംഘം പങ്കെടുക്കുന്നു. ‘പരസ്പരബന്ധിതമായ ലോകത്ത് സഹകരണം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഫോറത്തിലെ വിവിധ സെഷനുകളിലാണ് സൗദി പ്രതിനിധിസംഘം പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം ഫോറത്തിൽ ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതികളും നേട്ടങ്ങളും വിവരിക്കും.

സ​മ്പ​ന്ന​മാ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​​ന്റെ​യും പ്ര​ക്രി​യ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന​തും ലോ​ക​വു​മാ​യി സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ൽ തു​റ​ന്നു​കാ​ട്ടും. ലോ​ക​മെ​മ്പാ​ടും സു​സ്ഥി​ര​വി​ക​സ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് പ​രി​വ​ർ​ത്ത​ന പ​രി​ഹാ​ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത, വ്യാ​പാ​ര​വി​നി​മ​യ​ത്തി​​ന്റെ​യും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും വ​ഴ​ക്കം വ​ർ​ധി​പ്പി​ക്കു​ക, എ​ല്ലാ​വ​ർ​ക്കും സ​മ​ഗ്ര​മാ​യ ഊ​ർ​ജ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം എ​ന്നി​വ സം​ഭാ​ഷ​ണ സെ​ഷ​നു​ക​ളി​ൽ പ​​​ങ്കെ​ടു​ത്ത്​ ച​ർ​ച്ച ചെ​യ്യും.

കോ​വി​ഡ്​ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ മ​റി​ക​ട​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഫോ​റ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര​സ​മൂ​ഹ​വു​മാ​യി സൗ​ദി പ്ര​തി​നി​ധി​ക​ൾ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ആ​ഗോ​ള സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ഉ​റ​ച്ച പ്ര​ക​ട​നം നി​ല​നി​ർ​ത്തു​ന്ന​തി​ന് രാ​ജ്യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെ​യും സ​മ്പ്ര​ദാ​യ​ങ്ങ​ളെ​യും കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ഉ​ൾ​ക്കാ​ഴ്ച​ക​ളും സ​മ​ർ​പ്പി​ക്കും.

അ​മേ​രി​ക്ക​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ റീ​മ ബി​ൻ​ത്​ ബ​ന്ദ​ർ, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ൽ അ​ൽ​ജു​ബൈ​ർ, നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ്, ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ​ജ​ദ്​​ആ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​ല്ല അ​ൽ​സ​വാ​ഹ, വ്യ​വ​സാ​യ ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റൈ​ഫ്​, സാ​മ്പ​ത്തി​കാ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ അ​ൽ ഇ​ബ്രാ​ഹിം, റി​യാ​ദ് റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​തി​നി​ധി​സം​ഘ​ത്തി​ലു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!