യുഎഇ : രാജ്യത്ത് സന്ദർശകർ ആയി എത്തുന്ന 44 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം. ഇതുമായി ബന്ധപ്പെട്ട പട്ടിക യുഎഇ പുറത്തുവിട്ടു. പട്ടികയിൽ 43 രാജ്യക്കാർക്ക് റസിഡന്റ്സ് വിസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം. ചൈനീസ് ലൈസൻസ് കെെവശം ഉള്ളവർക്ക് യുഎഇയിൽ നേരിട്ട് വാഹനങ്ങൾ ഓടിക്കാം. സന്ദർശക വിസയിൽ എത്തുന്നവർക്കോ റസിന്റ്സിനോ വണ്ടിയോടിക്കണമെങ്കിൽ പഠിച്ചതിന് ശേഷം മാത്രമേ യുഎഇ ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളു.
സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിനു കാലാവധി ഉണ്ടെങ്കിൽ യുഎഇ ലൈസൻസ് എടുക്കാൻ സാധിക്കും. ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രായം പൂർത്തിയാകണം എന്നു മാത്രം. കൂടാതെ വാഹനം ഓടിക്കാൻ വേണ്ടിയുള്ള ശാരീരിക ശേഷി സർട്ടിഫിക്കറ്റ് കെെവശം ഉണ്ടായിരിക്കണം. വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനവുമായി ദുബായ് രംഗത്തെത്തിയിരിക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്. ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ യുഎഇയിൽ ലളിതമാക്കുന്നചിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെബ്സൈറ്റിൽ പ്രത്യേക സേവനവും ദുബായ് ഒരുക്കിയിട്ടുണ്ട്.
യുഎസ്, ഹംഗറി, ജപ്പാൻ, നെതർലാൻഡ്, ചൈന, സ്ലോവാക്യ, സെർബിയ, ലാത്വിയ, ലക്സംബർഗ്, ഐസ്‌ലൻഡ്, റൊമേനിയ, അയർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവേനിയ,മാൾട്ട,മോണ്ടിനെഗ്രോ, ബെൽജിയം, ജർമനി, സ്പെയിൻ, സിംഗപ്പൂർ, എസ്തോണിയ, ഗ്രീസ്, അൽബേനിയ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, നോർവേ, ന്യൂസിലാൻഡ്, ഹോങ്കോങ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ. ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, ഓസ്ട്രേലിയ, ലിത്വാനിയ, സൈപ്രസ്, ഡെൻമാർക്ക്. പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചിട്ടില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്സ് സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ നൽകി ലെെൻസ് മാറ്റാൻ സാധിക്കും. ഇത് ഉപയോഗിച്ച് കെെവശം ഉള്ള ലെെസൻസ് യുഎഇ ലെെസൻസ് ആക്കി മാറ്റാൻ സാധിക്കും. വിദേശ ഡ്രൈവിങ് ലൈസൻസിന്റെ പരിഭാഷ, ഒറിജിനൽ വിദേശ ലൈസൻസ് എന്നിവയാണ് രേഖകൾ ആയി നൽകേണ്ടത്. 600 ദിർഹമാണ് സേവന നിരക്ക് ആയി ഈടാക്കുന്നത്.