ജിദ്ദ: 10 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർക്ക് പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് വീണ്ടും ഓർമിപ്പിച്ചു.
വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്തനിലയിൽ ഇരുന്നാൽപോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.