NEWS - ഗൾഫ് വാർത്തകൾ ജിസാനിൽ പുതിയ മേഖലകളിൽ സൗദി വൽക്കരണം. 13 പ്രൊഫഷനുകളിൽ 50 ശതമാനവും മൂന്ന് മേഖലകളിൽ 70% വും സൗദി വൽക്കരണം GULF MALAYALAM NEWS Jan 18, 2023 0 ജിസാന്‍ – പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായും ജിസാന്‍ ഗവര്‍ണറേറ്റുമായും സഹകരിച്ച് ജിസാന്‍ പ്രവിശ്യയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശി യുവതീയുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. അഡ്വര്‍ട്ടൈസ്മെന്റ് ഏജന്‍സികള്‍, ഫോട്ടോഗ്രാഫി, കംപ്യൂട്ടര്‍, ലാപ്ടോപ്പ് റിപ്പയര്‍ മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണമാണ് നിര്‍ബന്ധമാക്കുന്നത്. ഓഡിറ്റോറിയങ്ങളിലെ ബുക്കിംഗ് ഓഫീസുകള്‍, സൂപ്പര്‍വൈസറി തൊഴിലുകളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളെയും കയറ്റിറക്ക് തൊഴിലാളികളെയും സൗദിവല്ക്കരണത്തില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗം തൊഴിലാളികള്‍ 20 ശതമാനം കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഈ മേഖലകളില്‍ ആറു മാസത്തിനു ശേഷം സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ നിലവില്‍വരും.പാസഞ്ചര്‍ ഫെറികളില്‍ നേവല്‍ ആര്‍ക്കിടെക്റ്റ്, ഷിപ്പ് സെക്യൂരിറ്റി ടെക്നീഷ്യന്, നാവികന്, അക്കൗണ്ട്സ് മാനേജര്‍, കപ്പല്‍ ട്രാഫിക് കണ്ട്രോളര്, പോര്‍ട്ട് മോണിറ്റര്‍, മറൈന്‍ നാവിഗേറ്റര്‍, സമുദ്ര നിരീക്ഷകന്, മറൈന്‍ ഹോസ്റ്റ്, ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട്സ് ക്ലര്‍ക്ക്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ ക്ലര്‍ക്ക്, അക്കൗണ്ട്സ് ആന്റ് ബജറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഓര്‍ഡിനറി സൈലര്‍ എന്നീ തൊഴിലുകളില്‍ രണ്ടു ഘട്ടമായി 50 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യ ഘട്ടം ആറു മാസത്തിനു ശേഷവും രണ്ടാം ഘട്ടം 12 മാസത്തിനു ശേഷവും നിലവില്‍വരും.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 2, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
NEWS - ഗൾഫ് വാർത്തകൾ ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യയെ വീണ്ടും അക്രമിച്ച് ഇറാൻ, രണ്ടു മണിക്കൂറിനുള്ളിൽ അയച്ചത് 48 ഡ്രോണുകൾ GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാനിൽ നിന്നുള്ള 3.2 മില്യൺ ആളുകൾ അഭയം തേടി പോയതായി യു.എൻ റിപ്പോർട്ട്. GULF MALAYALAM NEWS Mar 13, 2026
NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ ഖത്തറിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു GULF MALAYALAM NEWS Mar 11, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ആക്രമണങ്ങൾ തുടരുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കും: സൗദി GULF MALAYALAM NEWS Mar 9, 2026
NEWS - ഗൾഫ് വാർത്തകൾ WORLD ആഗോള വിപണിയിൽ വിലക്കയറ്റ ഭീഷണി; എണ്ണവില ദിവസങ്ങൾക്കകം 100 ഡോളർ കടന്നേക്കാമെന്ന് വിലയിരുത്തൽ. GULF MALAYALAM NEWS Mar 9, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ മക്ക മേഖലയിൽ പുതിയ വേനൽക്കാല സ്കൂൾ സമയം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. GULF MALAYALAM NEWS Apr 2, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Apr 2, 2026
SAUDI ARABIA - സൗദി അറേബ്യ ഗാസയിൽ വീണ്ടും സൗദിയുടെ സഹായം: ഗാസയിലെ പലസ്തീനികൾക്ക് ആശ്വാസമായി ഭക്ഷണങ്ങളുമായി സൗദി വാഹനവ്യൂഹം GULF MALAYALAM NEWS Apr 2, 2026
Leave a Reply