NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ യു.എ.ഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് മൊത്തം 40 കോടി പിഴ GULF MALAYALAM NEWS January 14, 2023 0 അബുദാബി: യു.എ.ഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് മൊത്തം 40 കോടി ദിർഹം (888 കോടി രൂപ) പിഴ ചുമത്തി. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ വിദഗ്ധ ജോലികളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം.ഓരോ വർഷവും 2% വീതം വർധിപ്പിച്ച് 2026നകം അനുപാതം 10% ആക്കി ഉയർത്തണമെന്നാണ് നിർദേശം. നിയമം ലംഘിച്ച കമ്പനികൾക്ക് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം ആണ് പിഴ ഈടാക്കിയത്. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി പിഴ വർധിക്കും. കഴിഞ്ഞ വർഷം 9,293 കമ്പനികൾ സ്വദേശിവൽക്കരണ നിയമം പാലിച്ചതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) യോഗം സ്ഥിരീകരിച്ചു. 227 കമ്പനികൾ സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി.പിഴ ചുമത്തിയ 109 സ്ഥാപനങ്ങളെ മൂന്നാം വിഭാഗത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തു. 20 കമ്പനികളുടെ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ സ്വദേശിവൽക്കരണത്തിലൂടെ സർക്കാർ ആനുകൂല്യം പറ്റുന്ന കമ്പനിക്ക് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തിയത്.നാഫിസ് പദ്ധതിയിലൂടെ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 70% ആയി വർധിച്ചു. 28,700 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചപ്പോൾ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 50,000 കടന്നു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഒരു മാസത്തെ മസ്ജിദുൽ ഹറാമിലെ വൈദ്യുത ഉപഭോഗച്ചിലവിന്റെ മൂല്യം കേട്ടാൽ ഞെട്ടുംNext: ? പ്രവാസികൾക്ക് ആശ്വാസം സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല, Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി സൗദി: 10 സ്ഥാപനങ്ങൾ കണ്ടെത്തി; 2 ലക്ഷം റിയാൽ വരെ പിഴ GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ മക്കയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണശ്രമം; വ്യോമപ്രതിരോധം തകർത്തു GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹൂതികൾ അബ്രഹത്തിന്റെ ചരിത്രം ആവർത്തിച്ചു; അല്ലാഹു അവന്റെ ഭവനത്തെ കാത്തുസൂക്ഷിക്കും”: ശൈഖ് സാലിഹ് അൽ-ഫൗസാന്റെ മുൻ വീഡിയോ വീണ്ടും ചർച്ചയാകുന്നു GULF MALAYALAM NEWS September 15, 2026 0