ജിദ്ദ : എന്തെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ 911 നമ്പറിലേക്ക് വിളിച്ചാൽ രണ്ടു സെക്കന്റിനകം ഫോണിന് മറുപടി ലഭിക്കുകയും ആവശ്യമായ സഹായം ലഭ്യമാകുകയും ചെയ്യും. സൗദി അറേബ്യയിൽ ജീവിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങളുണ്ട് ജവാസാത്തിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപറേഷൻസ് (എൻ.സി.എസ്.ഒ) കൗണ്ടറിൽ. സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലെയും സുരക്ഷ സ്ഥിതി എൻ.സി.എസ്.ഒക്ക് കീഴിലാണ്.
ഏത് സന്ദർഭത്തിലും ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് 24 മണിക്കൂറും തുറന്നുവെച്ച സേവനമാണിത്. രണ്ടു സെക്കന്റിനകം ഫോണിൽ തന്നെ മറുപടി ലഭിക്കുകയും വൈകാതെ നേരിട്ട് സഹായം ലഭ്യമാകുകയും ചെയ്യും. കോൾ സെന്ററിൽ ലഭിക്കുന്ന ഫോൺ കോളുകൾ ഉടൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കും. ഓരോ ആവശ്യങ്ങളുടെയും പ്രാധാന്യം അനുസരിച്ച് ഉടൻ സഹായം ലഭ്യമാകും.