ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദിയിൽ സ്വർണ ഉൽപാദനത്തിൽ വൻ കുതിപ്പ്.


റിയാദ് : സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദിയിൽ സ്വർണ ഉൽപാദനത്തിൽ വൻ കുതിപ്പ്. ഒന്നരയിരട്ടിയോളം വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016 ൽ ആണ് വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ചത്. 2015 ൽ സ്വർണ ഉൽപാദനം 5100 കിലോ ആയിരുന്നു. 2016 ൽ ഇത് 6900 കിലോയും 2017 ൽ 10,300 കിലോയും 2018 ൽ 11,800 കിലോയും 2019 ൽ 12,600 കിലോയും ആയി ഉയർന്നു. 2020 ൽ ഉൽപാദനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആ വർഷം സ്വർണ ഉൽപാദനം 11,800 കിലോ ആയിരുന്നു. 2021 ൽ വീണ്ടും ഉൽപാദനം ഉയർന്നു. 2021 ൽ 12,400 കിലോ സ്വർണമാണ് ഉൽപാദിപ്പിച്ചത്.
ആറു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 144 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ആറു കൊല്ലത്തിനിടെ പ്രതിവർഷ സ്വർണ ഉൽപാദനത്തിൽ 7300 കിലോയുടെ വളർച്ചയാണുണ്ടായത്. 2021 ൽ സ്വർണ ഉൽപാദനത്തിൽ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി.
ആറു വർഷത്തിനിടെ വെള്ളി ഉൽപാദനത്തിൽ 52 ശതമാനം വളർച്ച കൈവരിച്ചു. 2015 ൽ 4500 കിലോ വെള്ളിയാണ് ഉൽപാദിപ്പിച്ചത്. 2021 ൽ ഇത് 6800 കിലോ ആയി ഉയർന്നു. 2021 ൽ വെള്ളി ഉൽപാദനത്തിൽ അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി. 2020 ൽ 6500 കിലോ വെള്ളിയാണ് ഉൽപാദിപ്പിച്ചത്.

2021 ൽ ചെമ്പ് ഉൽപാദനത്തിലും അഞ്ചു ശതമാനം വളർച്ച കൈവരിച്ചു. 2021 ൽ 97,500 ടൺ ചെമ്പ് ആണ് ഉൽപാദിപ്പിച്ചത്. 2020 ൽ ഇത് 92,900 ടൺ ആയിരുന്നു. ആറു വർഷത്തിനിടെ ചെമ്പ് ഉൽപാദനം 111 ശതമാനം തോതിൽ വർധിച്ചു. വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 2015 ൽ 46,250 ടൺ ചെമ്പ് ആണ് ഉൽപാദിപ്പിച്ചത്. 2021 ൽ സിങ്ക് ഉൽപാദനത്തിലും അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി. ആ വർഷം 53,400 ടൺ സിങ്ക് ആണ് ഉൽപാദിപ്പിച്ചത്. 2020 ൽ ഇത് 50,800 ടൺ ആയിരുന്നു. ആറു വർഷത്തിനിടെ സിങ്ക് ഉൽപാദനം 37 ശതമാനം തോതിൽ വർധിച്ചു. 2015 ൽ സിങ്ക് ഉൽപാദനം 39,000 ടൺ ആയിരുന്നു.
വിഷൻ 2030 പദ്ധതി ഖനന മേഖലക്ക് ഊന്നൽ നൽകുന്നു. 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ എണ്ണയും ഗ്യാസും ഒഴികെയുള്ള ഖനന മേഖലയിൽ 7.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ ഖനന മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം 307 കോടി റിയാലായി ഉയർന്നു. 2021 മൂന്നാം പാദത്തിൽ ഇത് 285 കോടി റിയാലായിരുന്നു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം ഖനന മേഖലയിൽ 44 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ൽ ഖനന മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 213 കോടി റിയാലായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഖനന മേഖല ഉയർന്ന വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. 2022 രണ്ടാം പാദത്തിൽ 10.1 ശതമാനവും 2021 നാലാം പാദത്തിൽ 11.5 ശതമാനവും വളർച്ച രേഖപ്പെടുത്തി.

സൗദിയിൽ സ്വദേശികൾക്ക് ഏറ്റവുമധികം തൊഴിൽ നൽകുന്ന പ്രധാന മേഖലകളിൽ ഒന്നാണ് ഖനന മേഖല. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ ഈ മേഖലയിൽ സൗദിവൽക്കരണം 74 ശതമാനമായി ഉയർന്നു. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഖനന മേഖലയിൽ 1,03,100 ഓളം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഖനന മേഖലയിലെ ആകെ ജീവനക്കാർ 1,39,600 ഓളം ആണ്.
വിഷൻ 2030 പദ്ധതിയും സൗദി ഭരണാധികാരികളും ഖനന മേഖലക്ക് പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. സൗദിയിൽ പ്രയോജനപ്പെടുത്താതെ കിടക്കുന്ന മറ്റൊരു എണ്ണയാണ് ഖനന മേഖലയെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ വിശേഷിപ്പിച്ചു. രാജ്യത്ത് 4.9 ട്രില്യൺ റിയാൽ (1.3 ട്രില്യൺ ഡോളർ) മൂല്യം കണക്കാക്കുന്ന ധാതുവിഭവ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 90,000 കോടി റിയാൽ (24,000 കോടി ഡോളർ) സ്വർണ ശേഖരത്തിന്റെ മൂല്യമാണ്.

കൊറോണ മഹാമാരി ലോകത്ത് ഖനന മേഖലയുടെ പ്രാധാന്യം വ്യക്തമാക്കി. സ്വർണവും വെള്ളിയും അടക്കമുള്ള ഭൂരിഭാഗം ലോഹങ്ങളുടെയും വില കൊറോണ കാലത്ത് റെക്കോർഡ് നിലയിൽ വർധിച്ചു. ഖനന മേഖലക്ക് ഊന്നൽ നൽകാനുള്ള തീരുമാനത്തിലൂടെ വിഷൻ 2030 പദ്ധതി ഭാവി മുൻകൂട്ടി കാണുകയായിരുന്നു. സമീപ കാലത്ത് ഖനന നിക്ഷേപ നിയമം മന്ത്രിസഭ പാസാക്കിയിരുന്നു. ഖനന മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 2030 ഓടെ 24,000 കോടി റിയാലായി ഉയർത്താനും ഈ മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും രണ്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ ഖനന നിക്ഷേപ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!