റിയാദ്: സഊദി അറേബ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു .
മക്ക, മദീന, വടക്കൻ അതിർത്തി, അൽ-ജൗഫ്, തബൂക്ക്, ഹായിൽ, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, അൽ-ബഹ എന്നിവിടങ്ങളിൽ മഴ സാമാന്യം ശക്തമായിരിക്കും.
അൽ-ലൗസ് (ജബൽ അൽ-ലൗസ്), അൽഖാൻ, അൽ-ദഹാർ എന്നീ പർവതങ്ങൾ ഉൾപ്പെടെ തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.
ശൈത്യകാലത്ത് താപനില കുറയുന്നതിന് സാക്ഷ്യം വഹിച്ച സഊദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും വടക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളാണ്.
തുറൈഫ് മേഖലയിൽ വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ അൽ-ഖുറയ്യാത്തിലും അറാറിലും 3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഷരോര നഗരത്തിലാണ് – 30 ഡിഗ്രി സെൽഷ്യസ്