സ്വദേശിവത്ക്കരണ നിബന്ധന പൂർത്തിയാക്കാൻ നിതാഖാത്തിൽ ഒരു സ്വദേശിയെ സൗദി തൊഴിലാളിയായി പരിഗണിക്കാൻ പ്രായം പ്രധാന ഘടകമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു.
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സൗദി ജീവനക്കാരനെയാണ് നിതാഖാത്തിൽ ഒരു സ്വദേശിയായി പരിഗണിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.
സ്പോൺസർഷിപ്പ് മാറാതെയോ അജീർ വഴി സേവനം വായ്പയായി നൽകാതെയോ ഒരു തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ അനുമതിയില്ല.
രണ്ട് കക്ഷികളും തമ്മിൽ രേഖപ്പെടുത്തിയിട്ടുള്ള കരാറുകൾക്ക് അനുസൃതമായാണ് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവാസികൾക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു