മക്ക – ഹജ് രജിസ്‌ട്രേഷന്‍ നടത്തി ഗഡുക്കളായി പണമടക്കുന്നവര്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച നിരക്കിന്റെ 20 ശതമാനം ആദ്യ തവണ അടക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പാക്കേജ് നിരക്ക് ഒറ്റത്തവണയായോ മൂന്നു ഗഡുക്കളായോ അടക്കാവുന്നതാണ്. ഗഡുക്കളായി അടക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നടത്തി ആദ്യ ഗഡുവായി 20 ശതമാനം 72 മണിക്കൂറിനകം അടക്കണം.
രണ്ടാം ഗഡുവായ 40 ശതമാനം 07.07.1444 നു മുമ്പായും മൂന്നാം ഗഡുവായ 40 ശതമാനം 10.10.1444 നു മുമ്പായും അടക്കണം. ഓരോ ഗഡു അടക്കുമ്പോഴും സ്വതന്ത്ര ഇന്‍വോയ്‌സ് ലഭിക്കും. മുഴുവന്‍ ഗഡുക്കളും കൃത്യസമയങ്ങളില്‍ അടച്ചാല്‍ മാത്രമേ ഹജ് രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചതായി മാറുകയുള്ളൂ. കൃത്യസമയങ്ങളില്‍ ഗഡുക്കള്‍ അടക്കാത്ത പക്ഷം രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും. സീറ്റുകള്‍ തീരുന്നതു വരെ മാത്രമേ രജിസ്‌ട്രേഷന് അവസരമുണ്ടാവുകയുള്ളൂവെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു