റിയാദ് – മൂന്നു ബില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളുടെ വാറ്റ് (മൂല്യവർധിത നികുതി) ഇൻവോയ്സുകൾ സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു. എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം ജനുവരി ഒന്നിനാണ് ബന്ധിപ്പിക്കൽ പൂർത്തിയാക്കിയത്. ഇതോടെ ഈ കമ്പനികൾ ഇഷ്യൂ ചെയ്യുന്ന വാറ്റ് ഇൻവോയ്സുകൾ അതോറിറ്റിയുടെ ഫാത്തുറ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
അതോറിറ്റിയുടെ വെബ്സൈറ്റിലുള്ള ഫാത്തൂറ പ്ലാറ്റ് ഫോമിൽ വൻകിട സ്ഥാപനങ്ങളുടെ കംപ്യൂട്ടറൈസ്ഡ് ഇലക്ട്രോണിക് ബില്ലുകൾ ഞായറാഴ്ച മുതൽ ബന്ധിപ്പിക്കുമെന്ന് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നു. അര മില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളെ ജൂലൈ മുതലാണ് ഫാത്തൂറയുമായി ബന്ധിപ്പിക്കുക. എല്ലാ ഇൻവോയ്സുകളും അതോറിറ്റിയുടെ സിസ്റ്റവുമായി ബന്ധിപ്പിക്കുക, ഇ ഇൻവോയ്സിന് പ്രത്യേക ഫോർമാറ്റ് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ബന്ധിപ്പിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ആറു മാസം മുമ്പ് ഇക്കാര്യം സ്ഥാപനങ്ങളെ അറിയിച്ചിരുന്നു.
അര ബില്യൺ റിയാലിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങളിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അതുവരെ അവർക്ക് നിലവിലെ അവസ്ഥ തുടരാം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️