ജിദ്ദ- അന്താരാഷ്ട്ര വിമാനങ്ങളില്‍ സംസം ബോട്ടില്‍ കൊണ്ടു പോകാനുള്ള അനുമതി ഹജ്, ഉംറ വിസക്കാര്‍ക്ക് മാത്രമാണ് ഓര്‍മിപ്പിച്ച് സര്‍ക്കുലര്‍.
കിംഗ് അബുദല്ല ബിന്‍ അബ്ദുല്‍ അസീസ് സംസം വാട്ടര്‍ കമ്പനി പുറത്തിറക്കുന്ന അഞ്ച് ലിറ്റര്‍ സംസം ബോട്ടില്‍ കൊണ്ടുപോകാനാണ് അനുമതിയുള്ളത്.
നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഹജ്, ഉംറകാര്യ എക്‌സിക്യുട്ടീവ് ഡെപ്യൂട്ടി പ്രസിഡന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
ലഗേജിന്റെ ഭാഗമായി സംസം ബോട്ടില്‍ കൊണ്ടുപോകാന്‍ ചില വിമാന കമ്പനികള്‍ അനുവദിച്ചിരുന്നു. ഉംറ വിസയില്‍ വരുന്നവര്‍ക്ക് അഞ്ച് ലിറ്ററിന്റെ ഒരു ബോട്ടില്‍ സംസം കൊണ്ടു പോകാന്‍ മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ പറയുന്നു
അന്താരാഷ്ട്ര വിമാനങ്ങളില്‍ സംസം ബോട്ടില്‍ കൊണ്ടു പോകാനുള്ള അനുമതി ഹജ്, ഉംറ വിസക്കാര്‍ക്ക്
