ജിദ്ദ- ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു സര്‍വീസ് കൂടി ആരംഭിക്കുന്നു. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയുള്ള സര്‍വീസ് ജനുവരി ഒന്നിന് ഞായാറാഴ്ച തുടങ്ങും. ബുധനാഴ്ചയുള്ള സര്‍വീസിനു പുറമെയാണിത്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ആറു മണിക്കാണ് ജിദ്ദയില്‍നിന്ന് വിമാനം പുറപ്പെടുക. കണ്ണൂരില്‍നിന്ന് തിരിച്ചുവരുന്ന വിമാനങ്ങള്‍ വൈകിട്ട് 7.45നാണ് ജിദ്ദയില്‍ ലാന്‍ഡിംഗ്.
വിന്റര്‍ ഷെഡ്യൂള്‍ മാര്‍ച്ചില്‍ അവസാനിച്ചാലും തുടര്‍ന്നും ആഴ്ചയില്‍ രണ്ട് സര്‍വീസുണ്ടാകുമെന്നാണ് കരുതുന്നത്. കൊച്ചിയെ അപേക്ഷിച്ച് കണ്ണൂരിലേക്ക് യാത്രക്കാര്‍ കൂടുതലുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന