റിയാദ് : കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും ഇനി സൗദികള്‍ക്ക് മാത്രമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടത്താന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ഘട്ടത്തിലാണിത്.
ഫോണ്‍ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലും സൗദികളെ നിയമിക്കണം. ലീഗല്‍ കണ്‍സെല്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗദിവത്കണം 70 ശതമാനവും ഇന്ന് മുതല്‍ നടപ്പായിട്ടുണ്ട്. ബിരുദധാരികള്‍ക്ക് മിനിമം ശമ്പളം 5500 റിയാല്‍ നല്‍കണം. മന്ത്രാലയം അറിയിച്ചു.