റിയാദ്: പ്ലീസ് ഇന്ത്യ അവേർനസ് പ്രോഗ്രാം ശ്രദ്ധേയമായി. ഹുറൂബടക്കം വിവിധ നിയമപ്രശ്നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. റിയാദിലെ ബത്തയിൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് സഊദി അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സാന്നിധ്യത്തിൽ സാനിധ്യത്തിൽ ആയിരുന്നു ബോധവത്കരണ പരിപാടി.
പ്ലീസ് ഇന്ത്യ സംഘടന സ്ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചിയുടെ അധ്യക്ഷധയിൽ ഡോ: ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ നിയമക്കുരുക്കിൽ അകപ്പെട്ടു പ്രവാസ ലോകത്തു പ്രയാസമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാർ പങ്കെടുത്തു. പരാതി ലഭിച്ചവരിൽ 30 ഹുറൂബ്, 55 ട്രാവൽ ബാൻ, 35 പോലിസ് കേസ് (മത്ലൂബ് ), 30 ശമ്പളം ലഭിക്കാത്തത്, 35 ഇഖാമ ലഭിക്കാത്തത്, 34 ട്രാഫിക് പോലീസ് കേസ്, 17 മരണ കേസ്, 15 ജയിൽ കേസ് എന്നിവ രജിസ്റ്റർ ചെയ്തു. അഡ്വക്കേറ്റ് അബ്ദുള്ള മിസ്വർ അൽ ദോസരി മുഖ്യപ്രഭാഷണം നടത്തി. ഹുറൂബ് (ഒളിവിൽ പോയ) കേസുകൾക്ക് നിലവിൽ സഊദി ഗവൺമെന്റ് രണ്ടു മാസത്തേക്ക് ഗ്രേസ് പിരീഡ് നൽകിയതിനാലാണ് പ്ളീസ് ഇന്ത്യ ഈ ബോധവൽക്കരണ പ്രോഗ്രാം നടത്തിയത്.
ചടങ്ങിൽ വിശിഷ്ടാതിഥികളായി അഡ്വക്കറ്റുമാരായ അബ്ദുള്ള മിസ്ഫർ അൽ ദോസ്സരി, അഹ്മദ് അൽസഹ്റാനി, ഹുദ അൽസനദ്, സാലിഹ് അൽഗാമ്ദി, ഷാഹിനാസ് അലി, മുഹമ്മദ് റസൂൽ, അബ്ദുറഹ്മാനു ഇബ്നു ഷംലാൻ, ജലീൽ, സൂരജ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
2008 ൽ രൂപീകൃതമായ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ). ലോകമെമ്പാടുമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ നിസ്സഹായരായ ആളുകൾക്കായി പ്ലീസ് ഇന്ത്യ സേവനം ചെയ്യുന്നു. സഊദി അറേബ്യയിൽ പ്രശ്നങ്ങൾ നേരിടുന്ന പാവപ്പെട്ട ആളുകൾക്ക് സൗജന്യ നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നു.
ഹുറൂബ് കേസുകൾ, പോലീസ് കേസുകൾ, യാത്രാ നിരോധന പ്രശ്നങ്ങൾ, ജയിൽ കേസുകൾ, സേവനത്തിന്റെ തീർപ്പുകൽപ്പിക്കൽ, സ്പോൺസർമായും, കമ്പനികളുമായുമുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമ നടപടികളും സർക്കാർ നിയന്ത്രണങ്ങളും ഉപദേശിക്കാൻ ഈ ബോധവൽക്കരണ പരിപാടിയിൽ സാധിച്ചു. നിരവധിയാളുകൾ അവസരം പ്രയോജനപ്പെടുത്തി തുടർനടപടികൾക്കായി കാത്തിരിക്കുന്നു.
ഡോ: നായിഫ് അൽ ഹർബൂഷ്, അഹ്മദ് അല് സഹ്റാനി, സാലിഹ് അൽ ഹാദി, ഹുദ അൽ സനദ്, ഡോ. മുഹമ്മദ് റാഷിദ്, മിന്നാഹി അൽ ദോസരി, അഫ്സൽ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.ഷമീം നരിക്കുനി (മക്ക) സ്വാഗതവും ട്രഷറർ അഷ്റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. പ്ളീസ് ഇന്ത്യ സംഘാടകരായ ലത്തീഫ് തെച്ചി (ചെയർമാൻ), സുനീർ മണ്ണാർക്കാട് , നൂർ മുഹമ്മദ് (വൈസ് ചെയർമാൻ), മുസമ്മിൽ ഷെയ്ഖ് (കൺവീനർ), അഷ്റഫ് മണ്ണാർക്കാട് (ട്രഷറർ), മുസമ്മിൽ, സാദിക്ക് ബാഷ ആഷിക് ഇഖ്ബാൽ, അഫ്സൽ മുല്ലപ്പള്ളി എന്നിവർ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചു.
വിവിധ മന്ത്രാലയങ്ങൾ, നിയമകാര്യാലയങ്ങൾ, പ്രവശ്യഗവർണറേറ്റ്, മനുഷ്യാവകാശസംഘടനകൾ, ലേബർകോർട്ട്, ക്രിമിനൽകോർട്ട്, ജനറൽകോർട്ട്, വിവിധ ജയിലുകൾ ഇവടങ്ങളിലേക്ക് വിവിധ എംബസികളുടെ സഹായത്തോടെ പരാതി പരിഹാരശ്രമത്തിന് പ്ലീസ് ഇന്ത്യ നേതൃത്വം നൽകുമെന്ന് ചെയർമാൻ ലത്തീഫ് തെച്ചിയും ഭാരവാഹികളും അറിയിച്ചു. സമാനമായ പരിപാടികൾ ജിദ്ദ (സഫീർതാഹ), മക്ക(ഷമീം നരിക്കുനി), മദീന (സലീം റാഹ), ദമാം (റബീഷ് കോകല്ലൂർ), നജ്റാൻ (റഷീദ് നെച്ചിക്കാട്ടിൽ ) എന്നിവരുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു