ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച കാലയളവ് ഒരു വർഷത്തേക്ക് നീട്ടിയതായി മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം അറിയിച്ചു.
ഡിസംബർ ഒമ്പത് വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. മൂന്ന് ഘട്ടങ്ങളിലായാണ് ഗ്യാസ് സിലിണ്ടർ കടകളുടെ പദവികൾ ശരിക്കേണ്ടതെന്നും നിലവിലെ സമയപരിധി അടുത്ത വർഷം നവംബർ 29ന് അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ തരത്തിലും വലിപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കാണിക്കുന്ന ബോർഡ് സ്ഥാപിക്കൽ, കടയുടെ മുമ്പിൽ ബോർഡ് സ്ഥാപിക്കൽ, ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലം അഗ്നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് മറക്കൽ, വാൽവ് മുകളിൽ വരും വിധം സിലിണ്ടറുകൾ എപ്പോഴും കുത്തിനിറുത്തൽ, നിറച്ചതും ശൂന്യവുമായ സിലിണ്ടറുകൾ വെവ്വേറെ വെക്കാൻ പ്രത്യേക സ്ഥലങ്ങൾ ഒരുക്കൽ
സിലിണ്ടർ ഉരുട്ടുകയോ വലിച്ച് നീക്കുകയോ ചെയ്യരുത്, സിലിണ്ടറുകൾ കൊണ്ടുപോകാൻ ചെറിയ വാഹനങ്ങൾ ഒരുക്കണം. ഈ നിബന്ധനകൾ പാലിച്ചാണ് കടകൾ നിയപരമായ പദവി ശരിയാക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.