ദോഹ : ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്ന പ്രവാസികള്‍ നേരത്തെ തന്നെ പെര്‍മിറ്റ് എടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും ഖത്തര്‍ പൊതുസുരക്ഷ വിഭാഗം അറിയിച്ചു. പാര്‍ക്കിംഗ് റിസര്‍വേഷന്‍ ഇല്ലെങ്കിലും ഖത്തറില്‍ നിന്ന് വാഹനം തിരിച്ചയക്കും. സൗദി അതിര്‍ത്തിയായ സല്‍വ ചെക്ക് പോയിന്റില്‍ ബസുകള്‍ക്ക് ഖത്തറില്‍ പോയി തിരിച്ചുവരാനുള്ള സര്‍വീസ് റിസര്‍വേഷന്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ തിരിച്ചയക്കും.
ഖത്തറിലേക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ താത്പര്യമുള്ളവര്‍ 12 മണിക്കൂര്‍ മുമ്പേ അവരുടെ വാഹനത്തിന് പെര്‍മിറ്റ് എടുക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു.
ഖത്തറിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് ഹയാ കാര്‍ഡ് ആവശ്യമില്ലെന്നും എന്നാല്‍ ലോകക്കപ്പ് കാണാനുള്ളവര്‍ക്ക് അത് ആവശ്യമാണെന്നും നേരത്തെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.