റിയാദ്: വിവിധ പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സഊദി സൈബർ സെക്യൂരിറ്റി. ആൻഡ്രോയിഡ്, വിൻഡോസ്, മാക്, ലിനക്സ് സിസ്റ്റങ്ങൾക്കായുള്ള “ഗൂഗിൾ ക്രോം” ബ്രൗസറിലെ ചില ന്യൂനതകളും പിഴവുകളുമാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഗൈഡൻസ് സെന്റർ നൽകിയ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്..
ഗൂഗിൾ ക്രോമിലെ ഈ സുരക്ഷ പിഴവുകൾ ഒരു അറ്റാക്കർക്ക് സ്റ്റാക്ക് മെമ്മറി കീഴടക്കാനും DoS ആക്രമണം, റിമോട്ട് മാൽവെയർ എക്സിക്യൂഷൻ എന്നിവ നടത്തി ഡാറ്റകൾ ചോർത്താനും മറ്റു സൈബർ ആക്രമണങ്ങൾ നടത്താനും പ്രാപ്തമാക്കുമെന്ന് സഊദി സൈബർ സെക്യൂരിറ്റി കൂട്ടിച്ചേർത്തു.
Mac, Linux സിസ്റ്റങ്ങൾക്കായി ബ്രൗസർ 108.0.5359.71 പതിപ്പിലേക്കും Windows-ൽ 108.0.5359.71/72 പതിപ്പിലേക്കും ആൻഡ്രോയിഡിനുള്ള Chrome 107 (108.0.5359.61) പതിപ്പിലേക്കും ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്രം ശുപാർശ ചെയ്‌തു.