റിയാദ്: തൊഴിലാളികളെ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്. ഇങ്ങനെ സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് അനുവദിക്കില്ലെന്നും ജവാസാത്ത് വിശദീകരിച്ചു.
വിദേശ തൊഴിലാളിയെ സ്‌പോണ്‌സറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടിയോ ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുന്ന സ്‌പോണ്‌സര്‍മാര്‍ക്കാണ് ശിക്ഷ ലഭിക്കുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല, അവരുടെ യഥാര്‍ഥ സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പ് കൂലിക്കഫീലുമാരെ പിന്തിരിപ്പിക്കുമെന്നാണ് കരുതുന്നത്.
മൂന്ന് മാസത്തെ ഇഖാമ കാലയളവ് അവസാനിക്കുന്നതിനു മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറണമെന്ന വ്യവസ്ഥയിലാണ് ഇപ്പോള്‍ വിസ കച്ചവടം നടക്കുന്നത്. മൂന്ന് മാസത്തെ കാലാവധയിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്തവരാണ് കൂലിക്കഫീലുമാരെ ആശ്രയിക്കുന്നത്.