സൗദിവത്ക്കരണ പദ്ധതിയുടെ രണ്ടാം പതിപ്പ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ-റാജ്ഹി ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ സ്വദേശി യുവതീ യുവാക്കൾക്ക് 1,70,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യവസായ മേഖലയിൽ 25,000 തൊഴിലവസരം, ആരോഗ്യ മേഖലയിൽ 20,000 തൊഴിലവസരം, ഗതാഗത, സേവന, ലോജിസ്റ്റിക് മേഖലയിൽ 20,000 തൊഴിലവസരം, റിയൽ എസ്റ്റേറ്റ് നിർമ്മാണ മേഖലയിൽ 20,000 തൊഴിലവസരം, ടൂറിസം മേഖലയിൽ 30,000 തൊഴിലവസരം, വാണിജ്യ മേഖലയിൽ 15,000 തൊഴിലവസരം, മറ്റു മേഖലകളിൽ 40,000 തൊഴിലവസരം എന്നിങ്ങനെയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
സൗദിവത്ക്കരണ പദ്ധതി ഒന്നാം ഘട്ടം വൻ വിജയമായതിന്റെ പിന്നലെയാണ് മന്ത്രാലയം രണ്ടാം പതിപ്പ് അവതരിപ്പിക്കുന്നത്.
സ്വദേശി യുവതീ യുവാക്കൾ സൗദി ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തോതിൽ ആണ് തൊഴിൽ മേഖലയിൽ പ്രവേശിച്ചിരിക്കുന്നത്.