മക്ക: പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി മക്ക മേഖലയിലെ അൽ ഷുഐബയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സൗരോർജ്ജ നിലയം ആരംഭിക്കും.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയുള്ള കൺസോർഷ്യം സഊദിയുമായി 35 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി സഊദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
1.75 ബില്യൺ ഡോളർ നിക്ഷേപ മൂല്യമുള്ള പദ്ധതി 2025 നാലാം പാദത്തോടെ വാണിജ്യ പ്രവർത്തനം ആരംഭിക്കുമെനാണ് പ്രതീക്ഷിക്കുന്നത്.
ലോകമെമ്പാടുമുള്ള വൈദ്യുതോൽപ്പാദനം, ജലശുദ്ധീകരണം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ എന്നിവയുടെ മുൻനിര നിക്ഷേപകനും ഓപ്പറേറ്ററുമായ ബദീലിന്റെയും എസിഡബ്ല്യുഎ പവറിന്റെയും സംയുക്ത ഉടമസ്ഥതയിലാണ് പദ്ധതി.
പദ്ധതി വികസിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സംയുക്ത സംരംഭമായ ഷുഐബ ടു ഇലക്ട്രിക്കൽ എനർജി കമ്പനി വഴി ഓരോ കമ്പനിയും 50% ഇക്വിറ്റി ഓഹരി കൈവശം വയ്ക്കും.
വിഷൻ 2030 ൽ വിവരിച്ച സഊദി അറേബ്യയുടെ പുനരുപയോഗ ഊർജ്ജ ശേഷിയുടെ 70 ശതമാനം വികസിപ്പിക്കാനുള്ള PIF-ന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.