അബുദാബി: യുഎഇയുടെ 51–ാമത് ദേശീയദിനത്തോഡാനുബന്ധിച്ച് രണ്ടായിരത്തിലേറെ തടവുകാർക്ക് മോചനം. വിവിധ കേസുകളിൽപ്പെട്ട തടവുകാരെയാണ് വിട്ടയക്കുക.
ഇവരുടെ കടബാധ്യതകൾ തീർക്കാനും നിർദേശിച്ചു.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1,530 തടവുകാരെ വിട്ടയക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
വിട്ടയക്കുന്ന തടവുകാർക്കു പുതു ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും കുടുംബങ്ങളെ സേവിക്കാനും സമൂഹത്തിന് സംഭാവനകൾ നൽകാനും അവസരം നൽകാനാണു മോചനം കൊണ്ട് ഉദ്ദേശിക്കുന്നത്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിലെ വിവിധ ജയിലുകളിൽ ശിക്ഷയനുഭവിക്കുന്ന 333 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഇവർക്കു തങ്ങളുടെ കുടുംബങ്ങളുമായി കൂടിച്ചേർന്നു മികച്ച ജീവിതം നയിക്കാനുള്ള അവസരമാണു ഭരണാധികാരി നൽകുന്നതെന്നു ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സാറി അൽ ഷംസി പറഞ്ഞു.
അതേസമയം, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹാമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഇൗ വിശിഷ്ടയോടനുബന്ധിച്ച് 153 തടവുകാരെയാണു മോചിപ്പിക്കുക. ഇനിയുള്ള ജീവിതം നേരായ പാതയിലൂടെ നയിക്കാനുള്ള സുവർണാവസരമാണ് ഇവർക്കു ലഭിക്കുകയെന്നു ഫുജൈറ പൊലീസ് തലവൻ ബ്രി.ജനറൽ മുഹമ്മദ് ബിൻ നായിയ അൽ തുനൈജി പറഞ്ഞു