റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി പൂർത്തിയാക്കാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. നിബന്ധനകൾ പാലിച്ച് സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജവാസാത് അറിയിച്ചു. ഇതിന്റെ വ്യവസ്ഥകളും ജവാസാത് വെളിപ്പെടുത്തി.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും അകൗണ്ട് ആക്റ്റീവ് ആയി നിൽക്കുകയും ചെയ്യുന്ന പൗരന്മാർക്ക് ഗാർഹിക തൊഴിലാളി സേവനങ്ങൾ ഇലക്ട്രോണിക് വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത്.
നിലവിലെ തൊഴിലുടമ “അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി ഗാർഹിക തൊഴിലാളിയുടെ സേവനങ്ങൾ ഒഴിവാക്കിയിരിക്കണം. കൂടാതെ, 7 ദിവസത്തിനുള്ളിൽ സേവനങ്ങൾ കൈമാറാൻ അഭ്യർത്ഥിക്കാൻ തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും അംഗീകാരവും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. പുതിയ തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാകാൻ പാടില്ല, തൊഴിലാളി “ജോലിയിൽ നിന്ന് വിട്ടുനിൽക്കുക” എന്ന സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കാനും പാടില്ല എന്നിവയും നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു.
അതെസമയം, ഒരു ഗാർഹിക തൊഴിലാളിക്ക് 4 തവണ മാത്രമാണ് സ്പോൺസർഷിപ്പ് ഇത്തരത്തിൽ മാറാൻ സാധിക്കുക. സേവന ഫീസ് അടയ്ക്കുന്നതിന് പുറമേ, ഇതോടൊപ്പം വീട്ടുജോലിക്കാരന്റെ താമസസ്ഥലത്ത് 15 ദിവസമോ അതിൽ കൂടുതലോ ഗാർഹിക തൊഴിലാളി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.