ജിദ്ദ- ഒരു ദശാബ്ദത്തിനു ശേഷം ചെങ്കടലിന്റെ റാണിയെ തേടിയെത്തിയ ശക്തമായ പേമാരി വീണ്ടും പ്രളയമായി അരങ്ങ് തകര്‍ത്തപ്പോള്‍ കടുത്ത യാഥാര്‍ഥ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അവലോകനങ്ങളും നിരീക്ഷണങ്ങളുമാണ് സൗദിയിലെ അറബ് മീഡിയകളില്‍ കാണാനായത്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രളയത്തിന്റെ അവസാന തുള്ളി വെള്ളവും തീരുന്നത് വരെ ശൂന്യമായ പ്രസ്താവനകളായിരിക്കും ഉണ്ടാവുകയെന്ന് പ്രളയം സംബന്ധിച്ച എഴുത്തുകള്‍ പരിതപിക്കുന്നു. 13 കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതിനേക്കാള്‍ ഭീതിതമായ പ്രളയം നഗരത്തെ മുക്കിക്കുടഞ്ഞിട്ടും അതില്‍ നിന്ന് ഒരു പാഠവും ആരും പഠിച്ചില്ലെന്ന കടുത്ത യാഥാര്‍ഥ്യങ്ങളിലേക്ക് നിരീക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുകയാണ്.
2009 ല്‍ ഉണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് രൂപം കൊടുത്ത പദ്ധ്വതികളുടെയും പഠനങ്ങളുടെയും സ്ഥിതി എന്തായെന്ന് നിരീക്ഷിച്ച് അഴിമതിക്കെതിരെ മാതൃകാപരമായ നടപടി കൈക്കൊള്ളാന്‍ ഒട്ടും വൈകരുതെന്ന നിര്‍ദേശവും സൗദി പത്രങ്ങള്‍ മുന്നോട്ട് വെക്കുന്നു.
കഴിഞ്ഞ വ്യാഴായ്ച ജിദ്ദയിലും പരിസരങ്ങളിലും തിമിര്‍ത്ത് പെയ്ത പേമാരി ഉണ്ടാക്കിയ പ്രളയത്തിന്റ പശ്ചാത്തലത്തില്‍ ജനം ചോദിക്കുന്നതായ മൂന്ന് കാര്യങ്ങളിലേയ്ക്ക് ഒരു ഓണ്‍ലൈന്‍ പത്രം ശ്രദ്ധ തിരിച്ചു:
പിന്നെയും ഉണ്ടായ പ്രളയം ദൗര്‍ഭാഗ്യകരമായ പലതും വെളിപ്പെടുത്തുന്നു.
മലിനജല പദ്ധതികള്‍ തകര്‍ന്നു.
അവസാന തുള്ളി മഴ വരെയും ചൊരിയുന്ന ശൂന്യവും നിഷ്ഫലവുമായ മാധ്യമ പ്രസ്താവനകള്‍ നിലവിലെ സാഹചര്യത്തിന് പരിഹാരമാവില്ല..
തുടര്‍ന്ന് പത്രം ചോദിക്കുകയാണ്: ‘ഈ അവസ്ഥയുടെ ഉത്തരവാദിത്തം ആര്‍ക്കൊക്കെയാണ്?’
2009 ല്‍ ഉണ്ടായ കൂടുതല്‍ കടുത്ത പ്രളയത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും എണ്ണമറ്റ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത പ്രളയ ശേഷം ഉണ്ടാക്കിയ കമ്മിറ്റികളും നടത്തിയ പഠനങ്ങളും രൂപം കൊടുത്ത പദ്ധ്വതികളും എവിടെയെന്നാണ് പ്രസക്തമായ ചോദ്യം. സമാനമായ ദുരന്തം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വീണ്ടുമുണ്ടായപ്പോള്‍ അന്ന് ചെയ്ത സര്‍ക്കാര്‍ പദ്ധ്വതികള്‍ പ്രയോജനം ചെയ്തില്ല.
പ്രളയം മറ്റെല്ലാം പോലെ അലംഘനീയമായ ദൈവീക നിശ്ചയമാണ്. അതേസമയം, മനുഷ്യ സാധ്യമായ വിധത്തില്‍ ഉണ്ടാക്കുന്ന പരിഹാര, കരുതല്‍ നടപടികള്‍ എവിടെയും കാണുന്നില്ല എന്നതാണ് വിമര്‍ശനത്തിന് വഴിവെക്കുന്നത്. പ്രത്യേകിച്ചും മില്യണ്‍ കണക്കിന് റിയാല്‍ ചെലവിട്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ െ്രെഡനേജ് പദ്ധ്വതികള്‍ സംബന്ധിച്ച് അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരും വകുപ്പുകളും മറുപടി നല്‍കിയേ തീരൂ എന്നാണ് ജനാഭിപ്രായമായി പത്രം ഉയര്‍ത്തികാണിക്കുന്നത്.
11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയില്‍ കഴിഞ്ഞ വ്യാഴാഴ്ച കനത്ത തോതിലുള്ള പേമാരി ആരംഭിച്ചതോടെ ജനം പുതിയൊരു ദുരന്തം ഭയന്ന് നെഞ്ചത്ത് കൈവെച്ചു. ഒടുവില്‍, എല്ലാവരും ഭയന്നത് തന്നെ സംഭവിച്ചു.
ദൗര്‍ഭാഗ്യകരമായ വസ്തുതകള്‍ വ്യക്തമായി, ഡ്രെയിനേജ് പദ്ധതികള്‍ തകര്‍ന്നു, വീടുകളും കാറുകളും ഒഴുകിപ്പോയി, റോഡുകള്‍ സ്്തംഭിച്ചു, തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞു, അഴിമതിയുടെ ഗന്ധം മുഴങ്ങി, ദുരന്തം കൂടുതല്‍ ദാരുണമായ രീതിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
എപ്പോഴാണ് നാം പാഠം പഠിക്കുക? ചെങ്കടല്‍ റാണിയെ പേമാരി പുല്‍കുമ്പോഴെല്ലാം അത് ദുരന്തമായി മാറുന്ന ആവര്‍ത്തിച്ചുള്ള അവസ്ഥയ്ക്ക് ആരൊക്കെയാണ് ഉത്തരവാദികള്‍? ഓരോ ദശാബ്ദത്തിലും ജിദ്ദയില്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ ദുരന്തങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയാണ്? പത്രം ചോദിക്കുന്നു
ദുരന്തങ്ങളില്‍ അശ്രദ്ധ കാണിക്കുകയും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തവര്‍ ആരെല്ലാം? ഭരണകൂടം ഉദാരമായി ചെലവഴിച്ച് രൂപം കൊടുത്ത പദ്ധതികളുടെ ഗതിയെന്താണ്? മുന്‍ പ്രളയ ദുരന്തത്തിന്റെ പഴയ ഫയലുകള്‍ കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി ഉടനടി ഇടപെട്ട് തുറക്കണം. കാരണം, സ്വദേശികളും പ്രവാസികളുമായ ജനങളുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണിത് അതോടൊപ്പം, രാജ്യത്തിന്റെ യശസ്സുമായും.