കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങൾ ശരി വെച്ച് കൊണ്ട് ജിദ്ദയിൽ അതി ശക്തമായ മഴ പെയ്യാൻ തുടങ്ങി.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഴയെത്തുടർന്ന് ഹറമൈൻ റോഡിലെ കുബ് രി മുൻ തസഹാത് മുതൽ കുബ് രി മ ലിക് അബ്ദുല്ല വരെ ഇരു ഭാഗങ്ങളും അടച്ചിട്ടുണ്ട്. ഇപ്പോൾ ജിദ്ദ മക്ക എക്സ് പ്രസ് വേയും അടച്ചതായി അധികൃതർ അറിയിച്ചു.
അതോടൊപ്പം അൽത്വൈർ ടണൽ, സൂഖ് സലാം മാൾ നോർത്ത് ടണൽ, ഫലസ്തീൻ/സബ് ഈൻ ടണൽ, മലിക് അബ്ദുല്ല/സിത്തീൻ ടണൽ (സതേൺ സൈഡ്), എന്നിവ അടച്ചിട്ടുണ്ട്.
ഇതിനു പുറമെ അമീർ മാജിദ്/ഫലസ്തീൻ ടണൽ , മ ലിക് അബ്ദുല്ല / മലിക് ഫഹദ് ടണൽ(നോർത്തേൺ സൈഡ്), ജാ മിഅ ടണൽ (നോർതേൺ സൈഡ്), മ ലിക് അബ്ദുല്ല/ത്വരീഖ് മദീന ടണൽ (വെസ്റ്റേൺ സൈഡ്) എന്നിവയും അടച്ചു.
ആളുകൾ ജാഗ്രത പലിക്കണമെന്നും വെളളം കെട്ടി നിൽക്കുന്ന ഏരിയകളിൽ പ്രവേശികരുതെന്നും സിവിൽ ഡിഫൻസ് ഓർമപ്പെടുത്തി.
ശക്തമായ മഴ ഉണ്ടാകുമെന്നതിനാൽ ജിദ്ദയിലും യാംബുവിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.