റിയാദ്: ഒക്‌ടോബർ അവസാനത്തോടെ വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് 34 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) 1,433,300 റിയാൽ പിഴ ചുമത്തി.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രാദേശിക വിപണിയിൽ മതിയായ അളവിൽ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വീഴ്ച്ചവരുത്തിയതിനും വിതരണ ശൃംഖല അവരെ ഏൽപ്പിച്ച ചുമതലകളും ഉത്തരവാദിത്തങ്ങളും പാലിക്കാത്തതിനുമാണ് പിഴ ചുമത്തിയത്.
എസ്‌എഫ്‌ഡിഎ അംഗീകരിച്ച ഇലക്ട്രോണിക് ട്രാക്കിംഗ് സിസ്റ്റത്തിൽ മരുന്നിന്റെ ലഭ്യത നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിൽ 24 സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്നും അതോറിറ്റി അറിയിച്ചു.