റിയാദ്: സഊഅറേബ്യയില്‍ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാർഹിക തൊഴിലാളികൾക്ക് നേരത്തെ ഒന്നാം ഘട്ടം നടപ്പാക്കി തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടം കൂടി പ്രാബല്യത്തിൽ വന്നതോടെ ഇനി മുതൽ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ഓൺലൈൻ തൊഴിൽ കരാർ നിർബന്ധമാകും.
ഒന്നാം ഘട്ടത്തിൽ സഊദി അറേബ്യയിലേക്ക് പുതിയ വിസയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ മാത്രമായിരുന്നു തൊഴില്‍ കരാര്‍ മുസാനിദ് മുഖേന രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇനി മുതൽ രാജ്യത്ത് നിലവിലുള്ള ഗാർഹിക തൊഴിലാളികൾക്കും നിർബന്ധമായതായി മുസാനിദ് അറിയിച്ചു.
മുഴുവൻ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടോയെന്ന് മുസാനിദ് വഴി പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് തൊഴിൽ മേഖലയിൽ നേരത്തെ തന്നെ തൊഴിൽ കരാർ ഓൺലൈൻവത്കരിച്ചത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതുന്റെ ഭാഗമായാണ് ഈ നീക്കം. തൊഴിലാളിക്ക് തൊഴിലുടമ നൽകുന്ന ശമ്പളം, ലീവ്, അലവൻസുകൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ഉൾക്കൊളുന്നതാണ് ഓൺലൈൻ തൊഴിൽ കരാർ. റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനും വ്യക്തികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വിവിധ സേവനങ്ങൾ നൽകുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനു പുറമേ കരാർ കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനും മുസാനിദ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നുണ്ട്.