ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജവാസാത്തിന്റെ അറിയിപ്പുകൾ പാലിക്കുന്നില്ല പ്രവാസി കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നു




റിയാദ്- നവജാത ശിശുക്കളടക്കം എല്ലാ വിദേശികൾക്കും രാജ്യത്തിന്റെ അതിർത്തി കടക്കാൻ ഫൈനൽ എക്‌സിറ്റോ റീ എൻട്രിയോ നിർബന്ധമാണെന്ന് ജവാസാത്ത് പല പ്രാവശ്യം ഓർമിപ്പിച്ചിട്ടും പലരും യാത്രമുടങ്ങി മടങ്ങുന്നത് പതിവാകുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗദിയിൽ ജനിച്ച കുട്ടികൾക്ക് ഫൈനൽ എക്‌സിറ്റോ റീ എൻട്രിയോ അടിക്കാതെ വിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രാ തടസ്സം നേരിട്ട് മടങ്ങേണ്ടിവരുന്നത്.
ജനന തിയ്യതി മുതൽ 30 ദിവസത്തിനകം അഹ്‌വാലുൽ മദനി ഓഫീസിൽ ജനനം രജിസ്റ്റർ ചെയ്യണമെന്നതാണ് സൗദി നിയമം. പിഴയോട് കൂടി രജിസ്റ്റർ ചെയ്യാൻ ഒരു വർഷം വരെ സമയമുണ്ട്. ജനനം നടന്ന ആശുപത്രിയിലെ ഉദ്യോഗസ്ഥർ അഹ്‌വാലുൽ മദനിയിലേക്ക് കുട്ടിയുടെ വിവരങ്ങൾ കൈമാറി ബെർത്ത് നോട്ടിഫിക്കേഷൻ ഇഷ്യു ചെയ്യും. ശേഷം മാതാപിതാക്കൾ അവരുടെ ഇഖാമ, പാസ്‌പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം ജനന സർട്ടിഫിക്കറ്റിന് അബ്ശിർ വഴി അപേക്ഷ നൽകണം. സർട്ടിഫിക്കറ്റ് അവരുടെ അഡ്രസിൽ പോസ്റ്റൽ വഴിയെത്തും. കുട്ടിയുടെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റോ മാറ്റങ്ങളോ ഉണ്ടെങ്കിൽ അതത് ആശുപത്രികളെ സമീപിക്കണം. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആദ്യം പാസ്‌പോർട്ടെടുക്കണം. ശേഷം ഇഖാമ എടുക്കാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് ഹെൽത്ത് ഇൻഷുറൻസ് എടുത്ത് ഇഖാമ ഫീസുകൾ അടച്ച് നിശ്ചിത ഫോമുകൾ പൂരിപ്പിച്ച് അബ്ശിർ വഴി ജവാസാത്തിലേക്ക് അപേക്ഷ അയക്കണം. ശേഷം ഇഖാമ ജവാസാത്തിൽ പോയി കൈപറ്റിയാൽ മതി. ഇതിന് ശേഷമാണ് എക്‌സിറ്റോ റീ എൻട്രിയോ അടിക്കേണ്ടത്.
നേരത്തെ ജനന സർട്ടിഫിക്കറ്റെടുക്കാൻ അഹ്‌വാലുൽ മദനിയിലും ഇഖാമയെടുക്കാൻ ജവാസാത്ത് ഓഫീസിലും നേരിട്ട് പോകേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം ഓൺലൈൻ സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാതാവിന് സൗദിയിലെ താമസ വിസയുണ്ടെങ്കിൽ കുട്ടികൾക്ക് ഒരു വയസ്സ് വരെ വിസ ആവശ്യമില്ലാതെ തന്നെ ഇന്ത്യയിൽ നിന്ന് മാതാവിനോടൊപ്പം സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാവുന്നതാണ്. എന്നാൽ സൗദിയിൽ നിന്ന് തിരിച്ചുപോകുമ്പോൾ ഇഖാമയെടുത്ത് റീ എൻട്രിയോ ഫൈനൽ എക്‌സിറ്റോ അടിക്കേണ്ടതുണ്ട്.
സൗദിയിൽ ജനിച്ച കുട്ടികൾക്കും ഇഖാമയും പാസ്‌പോർട്ടുമെടുത്ത് റീ എൻട്രിയോ ഫൈനൽ എക്‌സിറ്റോ നിർബന്ധമാണ്. അല്ലാതെ യാത്ര സാധ്യമാവില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ പല രക്ഷിതാക്കളും റീ എൻട്രിയിലോ ഫൈനൽ എക്‌സിറ്റിലോ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടും. എന്നാൽ അവർക്ക് ഇഖാമയോ അല്ലെങ്കിൽ റീ എൻട്രിയോ എക്‌സിറ്റോ എടുത്തിട്ടുണ്ടുമാവില്ല. ഇവർ വിമാനത്താവളത്തിലെത്തി യാത്ര സാധ്യമാവാതെ വരുമ്പോൾ മടങ്ങേണ്ടിവരും. ദമാം, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെല്ലാം ഇത്തരം അനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. സൗദിയിൽ ജനിച്ച കുട്ടികൾക്ക് ഇഖാമ, റീ എൻട്രി, ഫൈനൽ എക്‌സിറ്റ് ഇവയൊന്നും ആവശ്യമുണ്ടാകില്ലെന്ന ധാരണയിലാണ് പലരും വിമാനത്താവളത്തിലെത്തുന്നത്. കുഞ്ഞുങ്ങളുടെ യാത്ര മുടങ്ങുന്നതോടെ രക്ഷിതാക്കളുടെയും മറ്റു കുട്ടികളുണ്ടെങ്കിൽ അവരുടെയും യാത്ര മുടങ്ങും. ഇത് സാമ്പത്തിക നഷ്ടവുമുണ്ടാക്കും.
അതേസമയം ചിലർ അഹ്‌വാലുൽ മദനിയിൽ നിന്ന് സൗദി ജനനസർട്ടിഫിക്കറ്റ് കൈപറ്റാതെ എക്‌സിറ്റിൽ പോകുന്നവരുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന ബെർത്ത് നോട്ടിഫിക്കേഷൻ ഉപയോഗിച്ച് ഇന്ത്യൻ എംബസിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയാണ് ഇവർ ചെയ്യുന്നത്. മുൻ കാലങ്ങളിൽ ഇത് പതിവായിരുന്നു. എന്നാൽ ഇത് കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കും. വിദേശരാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും ചില രാജ്യങ്ങളിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിനും ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. 20, 30 വർഷം മുമ്പ് സൗദിയിൽ ജനിച്ച് സർട്ടിഫിക്കറ്റെടുക്കാതെ നാട്ടിൽ പോയവർ ഇപ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റ് എടുക്കാനുള്ള വഴികളന്വേഷിച്ച് വിളിക്കാറുണ്ടെന്ന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ പറഞ്ഞു. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പത്രപരസ്യമടക്കമുള്ള രേഖകൾ സഹിതം അഹ്‌വാലുൽ മദനി ഓഫീസിൽ അപേക്ഷ നൽകിയാൽ പകരം ജനന സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാതെ നാട്ടിൽ പോയവർക്ക് പിന്നീടത് ലഭിക്കൽ ശ്രമകരമാണ്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!