റിയാദ്: എല്ലാത്തരം കമ്പനികളിലും സ്ഥാപനങ്ങൾക്ക് പങ്കാളികളാകാൻ കഴിയുമെന്ന് സഊദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിനും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പിന്തുണ നൽകുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.
ഇത് സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ വളർച്ചയിലും വരുമാനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ഒന്നോ അതിലധികമോ ഓഹരി നേടികൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പ്രവർത്തിക്കാൻ ഇനി മുതൽ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.