കടലാമയുടെ ആകൃതിയുള്ള ഉല്ലാസ നൗക
റിയാദ്-ലോകത്തെ ഏറ്റവും വലിയ ഉല്ലാസ നൗക നീറ്റിലിറക്കാനുള്ള നീക്കങ്ങളുമായി സൗദി അറേബ്യ. ലസാരിനി കമ്പനിയാണ് പാംഗിയോസ് എന്ന് പേരുള്ള അഞ്ചു ബില്യന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന നൗക പുറത്തിറക്കുന്നത്.
കടലാമയുടെ ആകൃതിയിലുള്ള ഈ നൗകയില്‍ 60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ബീച്ച് ക്ലബ്ബുകളും വില്ലകളും മാളുകളും ഉള്ള ഒരു ഫ്‌ളോട്ടിംഗ് നഗരമാണിത്.
ഏകദേശം 1,800 അടി നീളവും 2,000 അടിയിലധികം വീതിയുമുള്ള നൗകക്ക് വിശാലമായ ഇടനാഴികകളുണ്ട്. ഫ്‌ളോട്ടിംഗ് സിറ്റിയിലേക്ക് പിന്നില്‍ നിന്നുള്ള വലിയ ഇടനാഴിയിലൂടെയാണ് പ്രവേശനം സജ്ജീകരിച്ചിട്ടുള്ളത്.
എച്ച് ടി എസ് ഇനത്തില്‍ പെട്ട ഒമ്പത് വൈദ്യുത എഞ്ചിനുകളുള്ള ഈ നൗക അഞ്ച് നോട്ട് വേഗതയില്‍ ഓടും.