GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നിയമലംഘകാർക്കുള്ള റെയ്ഡ് ശക്തമാക്കി സൗദി സഹായിച്ചാൽ 15 വർഷം വരെ തടവ്


റിയാദ്- സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നല്‍കല്‍ എന്നിവ ഉള്‍പ്പെടെ നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാല്‍ പരമാവധി 15 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.
താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് അധികൃതര്‍ ഒരാഴ്ചക്കിടെ 16,493 പേരെയാണ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 3 മുതല്‍ 9 വരെ, റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിന് 9,441 പേരെയും അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,580 പേരെയും തൊഴില്‍ സംബന്ധമായ നിയമലംഘനങ്ങളില്‍ 2,472 പേരെയും അറസ്റ്റ് ചെയ്തു.
ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ റസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചതിന് 10,007 പേരെയും തൊഴില്‍ ലംഘനത്തിന് 2,172 പേരെയും അതിര്‍ത്തി ലംഘനത്തിന് 4,404 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 480 പേരില്‍ 63 ശതമാനം യെമനികളും 33 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റ് രാജ്യക്കാരുമാണ്.
സൗദിയില്‍നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 480 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും 15 പേരെ കസ്റ്റഡിയിലെടുത്തു.
സംശയാസ്പദമായ സംഭവങ്ങള്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!