റിയാദ് – സാമൂഹിക സുരക്ഷ പദ്ധതി വഴിയുള്ള ധനസഹായം അനർഹമായി കൈപ്പറ്റുന്നവർക്ക് ഒരു വർഷം വരെ തടവും പതിനായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അനർഹമായി കൈപ്പറ്റിയ ധനസഹായം ഇത്തരക്കാർ തിരിച്ചടയ്ക്കലും നിർബന്ധമാണ്.
അർഹരായവർക്ക് ധനസഹായം നൽകാനാണ് സാമൂഹിക സുരക്ഷ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ധനസഹായത്തിന് കൂടുതൽ ആവശ്യമുള്ള, കൂടുതൽ അർഹരായവർക്ക് ധനസഹായം വിതരണം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാമൂഹിക സുരക്ഷ നിയമം അനുശാസിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു