ജിസാൻ : പാസ്പോർട്ട് സേവനം മാത്രമുണ്ടായിരുന്ന ജിസാനിലെ വി.എഫ്.എസ് ഓഫീസിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. നവംബർ ഒന്ന് ചൊവ്വാഴ്ച മുതൽ പവർ ഓഫ് അറ്റോർണി ഒഴികെയുള്ള എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജിസാനിലെ ഇന്ത്യൻ പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുമ്പ് മാസത്തിലൊരിക്കൽ മാത്രമേ സേവനം ഉണ്ടായിരുന്നുള്ളൂ. ജിസാൻ ചേംബർ ഓഫ് കൊമേഴ്സിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് ഓഫീസ് സമയം ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഒരു മണി വരെ ആയിരിക്കും.